പോസ്റ്റുകള്‍

മാർച്ച്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
 ഹായ് എന്ത് രസം , മലയാളത്തിൽ എഴുതി കൊതി തീർക്കണം എന്ന് വലിയ മോഹമായിരുന്നു .കുഞ്ഞിലേ എഴുതി തെളിയണം എന്ന കൊടുമ്പിരികൊണ്ട ആഗ്രഹവും ഉണ്ടായിരുന്നു.രാത്രി എപ്പോഴൊക്കെയോ എന്തൊക്കെയോ പൊട്ട എഴുത്തും എഴുതി അച്ഛന്റേം അമ്മേടേം മുറിയിൽ പോയി മുട്ടി വിളിക്കും.പണികഴിഞ്ഞു ക്ഷീണിച്ചു കുളിയും കഴിഞ്ഞു അന്തം വിട്ടുറങ്ങുന്ന 'അമ്മ ഒന്നും അറിയാറില്ല.തല ചൊറിഞ്ഞു വന്നാണെങ്കിലും അച്ഛൻ അതെല്ലാം വായിക്കും.എന്നിട്ടു ചോദിക്കും ഇതെവിടെനിന്നു കിട്ടി എന്ന്. ഞാൻ നിങ്ങളോടു ഒരു സത്യം പറയാം .മിക്കവാറും ചുണ്ടിൽ നിന്ന് മായാത്ത ഏതെങ്കിലും ഹിന്ദി, തമിഴ് പാട്ടു തന്നെ  ആയിരിക്കും അത്.സ്കൂളിൽ പോയിരുന്ന വാനിന്റെ ഡ്രൈവർ എല്ലാ പുതിയ സിനിമകളുടെയും പാട്ടു കേസേറ്റെ ഉം വെക്കും മായിരുന്നു.അതും കേട്ട് വീട്ടിൽ എത്തുമ്പോഴേക്കും ഏതെങ്കിലും പാട്ടു ബ്രയിനിന്റെ അണ്ഡകടാഹത്തിൽ ചുറ്റി തിരിഞ്ഞിരിക്കും.അപ്പോൾ അത് ഞാൻ തർജമ ചെയ്യുന്നത് സ്വാഭാവികം അല്ലെ??ഈ രഹസ്യം മിക്കവാറും പരസ്യമാകുന്നത് എന്റെ അന്യനായിരിക്കും.എന്നാലും ഞാൻ സമ്മതിക്കില്ല. എപ്പോഴും അങ്ങനെ അല്ല കേട്ടോ.സരസ്വതി ദേവി സ്തുതി അടക്കം കുറെ എഴുതിയിരുന്നു.ഞാൻ ഒരു സംഭവം ആയിരുന്നെ!!! ഒരു ചെറിയ ഡ